Site icon Fanport

“സ്മാളിംഗിനെ എന്തു വില കൊടുത്തും റോമയിൽ നിലനിർത്തും” -ഫൊൻസെക

ഇംഗ്ലീഷ് സെന്റർ ബാക്ക് ക്രിസ് സ്മാളിംഗിനെ റോമയിൽ തന്നെ നിലനിർത്തും എന്ന് റോമയുടെ പരിശീലകൻ പോളോ ഫൊൻസെക. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഈ സീസൺ തുടക്കത്തിൽ ലോൺ അടിസ്ഥാനത്തിൽ ആണ് സ്മാളിംഗ് റോമയിൽ എത്തിയത്. ചെറിയ കാലയളവിൽ തന്നെ റോമയുടെ ഡിഫൻസീവ് ലീഡറായി മാറാം സ്മാളിംഗിനായി. സെന്റർ ബാക്കിൽ പകരം വെക്കാനില്ലാത്ത പ്രകടനമാണ് താരം ഇറ്റലിയിൽ നടത്തുന്നത്.

സ്മാളിംഗിനെ എന്തു വിലകൊടുത്തും റോമ സ്ഥിര കരാറിൽ സ്വന്തമാക്കും എന്ന് ഫൊൻസെക പറഞ്ഞു. സ്മാളിംഗിനും റോമയിൽ തുടരണമെന്നാണ് ആഗ്രഹം. ഇരു ക്ലബുകളും തമ്മിൽ ചർച്ച നടത്തി ഉടൻ തീരുമാനം ഉണ്ടാകും എന്നും ഫൊൻസെക പറഞ്ഞു. സ്മാളിംഗിനെ പ്രകടനത്തിൽ തൃപ്തരായ റോമ അദ്ദേഹത്തിന് നേരത്തെ പുതിയ കരാർ വാഗ്ദാനം ചെയ്തിരുന്നു. 15 മില്യണോളം തുക മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിക്കുന്ന തരത്തിൽ ഉള്ള കരാർ പക്ഷെ യുണൈറ്റഡ് നിരസിക്കുകയായിരുന്നു.

Exit mobile version