സീരി എ സംപ്രേക്ഷണാവകാശം സ്വന്തമാക്കി സ്‌കൈ

- Advertisement -

2018-21 വരെയുള്ള സീരി എ മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സ്‌കൈ സ്പോർട്സും പെർഫോമും ചേർന്ന് സ്വന്തമാക്കി. 973 മില്യൺ യൂറോ ഓരോ വർഷത്തേക്കെന്നു നിശ്ചയിച്ചാണ് സ്‌കൈ ടിവി റൈറ്റ്‌സുകൾ സ്വന്തമാക്കിയത്. 1.05 ബില്യൺ ആയിരുന്നു സീരി എ പ്രതീക്ഷിച്ച തുക. എന്നാൽ കഴിഞ്ഞ വര്ഷത്തിനേക്കാൾ കൂടുതൽ ലാഭ പുതിയ കരാറിലൂടെ ലഭിച്ചു.

കഴിഞ്ഞ മൂന്നു വർഷമായി വർഷാവർഷം 943 മില്യൺ യൂറോ ആയിരുന്നു കരാറിലൂടെ ലഭിച്ചു കൊണ്ടിരുന്നത്. സംപ്രേക്ഷണാവകാശത്തിനു വേണ്ടി വലിയ വടംവലികൾ നടന്നിരുന്നു. മീഡിയ പ്രോയും മീഡിയ സെറ്റും സംപ്രേക്ഷണാവകാശത്തിനായുള്ള മത്സരത്തിൽ നിന്നും ഒഴിവായതാണ് സ്‌കൈ സ്പോർട്സിനും പെർഫോമിനും തുണയായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement