ഡെന്മാർക്ക് ക്യാപ്റ്റൻ മിലാന്റെ ക്യാപ്റ്റൻ ആയേക്കും, പുതിയ കരാറും ലഭിക്കും

Img 20210804 224105

ഡെന്മാർക്കിന്റെ ക്യാപ്റ്റൻ സിമോൺ കാഹ്റിനെ മിലാൻ പുതിയ ക്യാപ്റ്റൻ ആയേക്കും. മിലാൻ താരത്തിന് മെച്ചപ്പെട്ട ശമ്പളത്തോടുകൂടിയ കരാർ ഓഫർ ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ആണ് ക്യാപ്റ്റനായി കൂടെ പരിഗണിക്കുന്നത്. പ്രതിരോധക്കാരൻ സെവില്ലയിൽ നിന്ന് 2020 ജനുവരിയിൽ വായ്പാടിസ്ഥാനത്തിലാണ് മിലാനിൽ എത്തിയത്. ഈ നീക്കം പിന്നീട് 3.5 മില്യൺ യൂറോക്ക് സ്ഥിര നീക്കമായി.

സിമോൺ കാറിന്റെ നിലവിലെ കരാർ 2022 ജൂൺ വരെ മാത്രമാണ്. 32-കാരനായ അദ്ദേഹം സ്റ്റെഫാനോ പിയോളിയുടെ ടീമിന്റെ പ്രധാന ഭാഗമാണ്. മുൻ ക്യാപ്റ്റൻ റോമാഗ്നോളി കഴിഞ്ഞ സീസണോടെ തന്നെ ആദ്യ ഇലവനിൽ നിന്ന് അകന്നിരുന്നു. സിമോൺ കഴിഞ്ഞ സീസണിൽ മിലാനിൽ 39 മത്സരങ്ങളിൽ പങ്കെടുക്കുകയും ഒരു ഗോളും രണ്ട് അസിസ്റ്റുകളും സംഭാവന ചെയ്യുകയും ചെയ്തു. ഡെന്മാർക്കിനെ യൂറോ കപ്പിൽ നയിച്ചതിലൂടെ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി എല്ലാവർക്കും മനസ്സിലായതുമാണ്.

Previous articleലുകാകുവിന്റെ കാര്യത്തിൽ ഇന്റർ വാക്ക് പാലിക്കണം,പ്രതിഷേധവുമായി ആരാധകർ
Next articleജമൈക്കൻ താരം ലിയോൺ ബെയ്ലി ആസ്റ്റൺ വില്ലയിൽ