Site icon Fanport

ഭാവിയിൽ ഇന്ററിനെ പരിശീലിപ്പിക്കും- സിമയോണി

സീരി എ യിലേക്ക് ഒരു ദിവസം പരിശീലക റോളിൽ മടങ്ങി എത്തുമെന്ന് അത്ലറ്റികോ പരിശീലകൻ സിമയോണി. ഇറ്റാലിയൻ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് സിമയോണി താൻ ഇന്ററിനെ പരിശീലിപ്പിക്കും എന്നത് വ്യക്തമാക്കിയത്. തന്റെ അത്ലറ്റികോ കരാറിൽ ഒരു വർഷം ബാക്കിയുണ്ട്, അതിന് ശേഷം എന്തുണ്ടാവുമെന്ന് കണ്ടറിയാം.

താൻ ഒരു 2000 തവണയെങ്കിലും സ്ഥിതീകരിച്ചതാണ് ഒരു ദിവസം ഇന്ററിനെ പരിശീലിപ്പിക്കും എന്നത്, വീണ്ടും അത് ആവർത്തികേണ്ട ആവശ്യമില്ല, ഒരു ദിവസം അത് സംഭവിക്കും എന്നാണ് മുൻ ഇന്റർ താരം കൂടിയായ സിമയോണി പറഞ്ഞത്. 1997 മുതൽ 1999 വരെ ഇന്റർ മിലാൻ താരമായിരുന്ന സിമയോണി 2011 മുതൽ അത്ലറ്റികോ മാഡ്രിഡ് പരിശീലകനാണ്.

Exit mobile version