സീരി എയിലെ ആദ്യ ഗോളുമായി ആന്ദ്രേ സിൽവ, മിലാന് ജയം

- Advertisement -

സീരി എയിൽ ജനോവയ്ക്കെതിരെ എസി മിലാന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് മിലാന്റെ വിജയം. ആന്ദ്രേ സില്വയുടെ കന്നി സീരി ഏ ഗോളിലൂടെയാണ് മിലാൻ വിജയമുറപ്പിച്ചത്. പോർച്ചുഗൽ താരത്തിന്റെ തകർപ്പൻ ഹെഡ്ഡാറാണ് ഗട്ടൂസോയുടെ ടീമിന്റെ വിജയം ഉറപ്പിച്ചത്. യുറോപ്പയിൽ ആഴ്‌സണലിനോടാവസാനിച്ചതായിരുന്നു പതിമൂന്നു മാച്ചിന്റെ അപരാജിത കുതിപ്പ്. അപ്രതീക്ഷിതമായ പരാജയത്തിനൊടുവിൽ ഗട്ടൂസോയും എസി മിലാനും തിരിച്ചുവന്നിരിക്കുകയാണ്.

മൂന്നു തവണ ജനോവയോട് ഏറ്റുമുട്ടിയപ്പോളും ഒരൊറ്റ ഗോള് പോലുമടിക്കാതെ അഞ്ചു ഗോളുകൾ വഴങ്ങിയ പരാജയമായിരുന്നു മിലാന്റെ സമ്പാദ്യം. ആദ്യ പകുതിയിൽ പൊസഷൻ മുഴുവൻ മിലാന്റെ ആയിരുന്നെങ്കിയിലും നല്ല അവസരങ്ങൾ ഒരുക്കാൻ അവർക്ക് സാധിച്ചില്ല. നാല്പത്തി രണ്ടാം മിനുട്ടിൽ ലഭിച്ച അവസരം ഓഫ് സൈഡ് ആയതിനാൽ റഫറി അനുവദിച്ചില്ല.

പിന്നീട് ജനോവയുടെ ഊഴമായിരുന്നു. ഇത്തവണ അവർക്ക് വില്ലനായത് വിഡിയോ അസിസ്റ്റന്റ് റഫറിയാണ്. ഏറെ നേരത്തെ കൺഫ്യൂഷനുകൾക്കൊടുവിൽ അതും ഓഫ് സൈഡായി റഫറി വിളിച്ചു. മത്സരത്തിലെ അവസാന ഷോട്ടെടുത്ത സൂസയുടെ ക്രോസ്സ് ആന്ദ്രേ സിൽവ ഗോളാക്കി മാറ്റുകയായിരുന്നു. നിലവിൽ നാല്പത്തിയേഴ് പോയിന്റുമായി ആറാം സ്ഥാനത്താണ് മിലാൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement