
സീരി എയിൽ ഇന്റർ മിലാന് ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഇന്റർ ഉദിനെസെയെ പരാജയപ്പെടുത്തിയത്. ഇരു പകുതികളിലും ഈരണ്ടു ഗോളുകൾ വെച്ചാണ് ഉദിനെസ് വഴങ്ങിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ VAR നൽകിയ ഡയറക്റ്റ് ചുവപ്പ് കാർഡ് കണ്ടു സീക്കോ ഫോഫന പുറത്ത് പോയതിനെ തുടർന്ന് നാല്പത് മിനുട്ടിലധികം പത്തുപേരുമായാണ് ഉദിനീസേ കളിച്ചത്.
പന്ത്രണ്ടാം മിനുട്ടിൽ ആൻഡ്രിയ റന്നോചിയയിലൂടെ ഇന്റർ ആദ്യ ഗോൾ നേടി. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് റാഫിഞ്ഞയായിലൂടെ ഇന്റർ ലീഡ് രണ്ടായി ഉയർത്തി. 49 മിനുട്ടിൽ പെരിസിച്ചിനെ ക്ലിയർ ചെയ്യാൻ ശ്രമിച്ച സീക്കോ ഫോഫന ചുവപ്പ് കണ്ടു പുറത്തായി. ഇക്കാർഡിയും വലേറോയുമാണ് മറ്റു രണ്ടു ഗോളുകൾ നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial