ഇരട്ട പെനാൽട്ടി ഗോളുകളും ആയി ബനൂച്ചി, ലാസിയോയെ വീഴ്ത്തി യുവന്റസ്

Screenshot 20211121 013715

ഇറ്റാലിയൻ സീരി എയിൽ കരുത്തരുടെ പോരാട്ടത്തിൽ ലാസിയോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു യുവന്റസ്. രണ്ടു തവണ പെനാൽട്ടി ലക്ഷ്യം കണ്ട ക്യാപ്റ്റൻ ലിയാർഡോ ബനൂച്ചിയുടെ ഇരട്ടഗോൾ മികവിൽ ആണ് യുവന്റസ് ജയം പിടിച്ചെടുത്തത്. മത്സരത്തിൽ പ്രതീക്ഷിച്ച പോലെ സാരിയുടെ ടീം തന്നെയാണ് പന്ത് കൂടുതൽ നേരവും കൈവശം വച്ചത്. എന്നാൽ കൂടുതൽ അവസരം തുറന്നത് യുവന്റസ് തന്നെയായിരുന്നു.

ആദ്യ പകുതിയിൽ 20 മിനിറ്റിൽ ഡാനിലോ മൊറാറ്റയെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ബനൂച്ചി യുവന്റസിന് ആദ്യ ഗോൾ സമ്മാനിച്ചു. തുടർന്ന് 81 മത്തെ മിനിറ്റിൽ ലൂയിസ് ആൽബർട്ടോ കിയേൽസയെ വീഴ്ത്തിയപ്പോൾ ലഭിച്ച പെനാൽട്ടിയും ലക്ഷ്യം കണ്ട ബനൂച്ചി യുവന്റസ് ജയം പൂർത്തിയാക്കുക ആയിരുന്നു. കരിയറിൽ ആദ്യമായാണ് ഒരു ലീഗ് മത്സരത്തിൽ ബനൂച്ചി ഇരട്ടഗോളുകൾ നേടുന്നത്. ജയത്തോടെ പോയിന്റ് നിലയിൽ ലാസിയോക്ക് ഒപ്പം എത്താൻ യുവന്റസിനു ആയി. ലീഗിൽ നിലവിൽ ലാസിയോ അഞ്ചാമതും യുവന്റസ് ആറാമതും ആണ്.

Previous articleആൻഫീൾഡിൽ വീണ്ടും ആഴ്‌സണൽ വധം, വമ്പൻ ജയം എന്ന പതിവ് തുടർന്ന് ലിവർപൂൾ!
Next articleഅവസാന നിമിഷം വിജയം സ്വന്തമാക്കി അത്ലറ്റികോ മാഡ്രിഡ്