അവസാന നിമിഷത്തെ ഗോളിൽ പരാജയത്തിൽ നിന്നു രക്ഷപ്പെട്ടു മൗറീന്യോയുടെ റോമ

Screenshot 20220214 084804

ഇറ്റാലിയൻ സീരി എയിൽ സസുവോളോക്ക് എതിരെ 94 മത്തെ മിനിറ്റിൽ ബ്രയാൻ ക്രിസ്റ്റന്റെ നേടിയ ഗോളിൽ പരാജയം കഴിവാക്കി ജോസെ മൊറീന്യോയുടെ എ.എസ് റോമ. മത്സരത്തിൽ നേരിയ മുൻതൂക്കം റോമക്ക് ആയിരുന്നു. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് വ്ലാഡിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ടാമി എബ്രഹാം റോമക്ക് മത്സരത്തിൽ മുൻതൂക്കം നൽകി. എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ക്രിസ് സ്‌മാലിങിന്റെ സെൽഫ് ഗോൾ റോമക്ക് തിരിച്ചടിയായി.

73 മത്തെ മിനിറ്റിൽ ഗോൾ നേടിയ ഹമദ് ട്രയോറ സസുവോളോയെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു. എന്നാൽ 78 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു മാർകോ ഫെരാരി പുറത്ത് പോയത് അവർക്ക് തിരിച്ചടിയായി. പരാജയം ഉറപ്പിച്ച റോമ മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത് 94 മത്തെ ബ്രയാൻ ക്രിസ്റ്റന്റെ ഗോളിൽ സമനില പിടിക്കുക ആയിരുന്നു. ജോർദന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ ആണ് ക്രിസ്റ്റന്റെ ഗോൾ പിറന്നത്. നിലവിൽ ലീഗിൽ റോമ ഏഴാം സ്ഥാനത്തും സസുവോളോ പന്ത്രണ്ടാം സ്ഥാനത്തും ആണ്.