ജൂൺ 13ന് സീരി എ പുനരാരംഭിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് എന്നിവയ്ക്ക് പിന്നാലെ സീരി എയും ലീഗ് പുനരാരംഭിക്കാനുള്ള തീയതികൾ പ്രഖ്യാപിച്ചു. ജൂൺ 13ന് ലീഗ് പുനരാരംഭിക്കാൻ ആണ് ഇറ്റലിയിൽ തീരുമാനം ആയിരിക്കുന്നത്. ഗവണ്മെന്റ് മുന്നോട്ട് വെച്ച ആരോഗ്യ പ്രോട്ടോക്കോൾ അംഗീകരിച്ച് കൊണ്ടായിരിക്കും ലീഗ് പുനരാരംഭിക്കുന്നത്. ഈ സീസൺ അവസാനം വരെ ഒരു മത്സരത്തിനും ഗ്യാലറിയിൽ ആരാധകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

കൊറോണ കാരണം ഇറ്റലിയിലെ ഫുട്ബോൾ നിർത്തി വെച്ചിട്ട് രണ്ട് മാസം ഇതിനകം തന്നെ പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച മുതൽ ഒറ്റയ്ക്ക് പരിശീലനം പുനരാരംഭിച്ച ഫുട്ബോൾ താരങ്ങൾക്ക് മെയ് 18 മുതൽ ടീമായി പരിശീലനം നടത്താനും അനുമതി ലഭിച്ചിട്ടുണ്ട്. ഇറ്റലിയിൽ സ്ഥിതിഗതികൾ ഉടൻ നിയന്ത്രണത്തിൽ ആകും എന്നാണ് ഫുട്ബോൾ അധികൃതരും ഗവണ്മെന്റും പ്രതീക്ഷിക്കുന്നത്.