Site icon Fanport

നാലടിച്ച് നാപോളി ഇറ്റാലിയൻ ലീഗിന്റെ തലപ്പത്ത്

ഇറ്റലിയിൽ വമ്പൻ വിജയവുമായി നാപോളി‌‌. ഇന്ന് ഉദിനെസെയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് നാപോളി പരാജയപ്പെടുത്തിയത്. നാപോളിക്ക് വേണ്ടി വിക്ടർ ഒസിമെൻ,റഹ്മാനി,കോലിബാലി,ലോസാനോ എന്നിവരാണ് നാപോളിയുടെ ഗോളുകൾ നേടിയത്. ഈ വമ്പൻ ജയത്തോട് കൂടി പോയന്റ് നിലയിൽ ഇറ്റാലിയൻ ലീഗിന്റെ തലപ്പത്ത് എത്തിയിരിക്കുകയാണ് നാപോളി‌.

24ആം മിനുട്ടിൽ വിക്റ്റർ ഒസിമെനിലൂടെയാണ് നാപോളി ഗോളടിയാരംഭിച്ചത്. ഇറ്റാലിയൻ ക്യാപ്റ്റൻ ലോറെൻസോ ഇൻസെയിനാണ് ഗോളിന് വഴിയൊരുക്കിയത്. പിന്നീട് തുടർച്ചയായി നാപോളി അക്രമണം അഴിച്ച് വിട്ടെങ്കിലും ഗോളടിച്ചത് റഹ്മാനിയാണ്. കോർണർ കിക്ക് വലയിലേക്ക് കയറ്റി നാപോളിയുടെ ലീഡ് രണ്ടായി ഉയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പ്രതിരോധ താരം കോലിബാലിയിലൂടെ നാപോളി മൂന്നാം ഗോളും നേടി. ബോക്സിൽ നിന്നും ഒരു കർലിംഗ് ഷോട്ടിലൂടെ ലോസാനോ നാലാം ഗോളും നേടി. നാപോളിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് അവർ ആദ്യ നാല് മത്സരങ്ങളും ഇറ്റാലിയൻ ലീഗിൽ ജയിക്കുന്നത്.

Exit mobile version