സീരി എയിലെ MVP ആയി ക്രിസ്റ്റിയാനോ റൊണാൾഡോ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എയിലെ MVP (മോസ്റ്റ് വാല്യുവബിൾ പ്ലേയർ) ആയി തിരഞ്ഞെടുക്കപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. 33 മത്സരങ്ങളിൽ നിന്നായി 22 ഗോളുകളും 11 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു ക്രിസ്റ്റിയാനോ റൊണാൾഡോ. സൂപ്പർ കപ്പ്, കോപ്പ ഇറ്റാലിയ,സീരി എ എന്നീ ടൂർണമെന്റുകളിലെ സ്റ്റാറ്റിസ്റ്റിക്സുകൾ പരിഗണിച്ചാണ് ഈ നേട്ടം റൊണാൾഡോക്ക് നൽകിയത്. ഇന്റർ മിലാൻ ഗോൾ കീപ്പർ ഹാൻഡനൊവിചാണ് സീരി എയിലെ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടത്.

മികച്ച പ്രതിരോധതാരമായി നാപോളി ഡിഫന്റർ കലിദോ കൗലിബാലിയും തിരഞ്ഞെടുക്കപ്പെട്ടു. ലാസിയോയുടെ മിലിങ്കോവിച്ച്- സാവിച്ചാണ് മികച്ച മധ്യമിരതാരമായി തിരഞ്ഞെടുക്കപ്പെട്ടു. 26 ഗോളുകൾ നേടിയ സാംപ്ടോറിയ താരം കാഗ്ലിയാരെല്ല മികച്ച സ്ട്രൈക്കറായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച യുവതാരമായി റോമയുടെ റാണിയോളൊയും തിരഞ്ഞെടുക്കപ്പെട്ടു.