സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഒത്ത്ചേർന്ന് സീരി ഏ

- Advertisement -

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി സീരി ഏ താരങ്ങളും ക്ലബ്ബ്കളും ഒത്ത്ചേർന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയുള്ള ക്യാമ്പെയിനിന്റെ ഭാഗമായി സീരി ഏ താരങ്ങളെല്ലാം കവിളിൽ ചുവന്ന വരയുമായിട്ടാവും കളത്തിൽ ഇറങ്ങുക. ഈ ക്യാമ്പെയിനിന്റെ ഭാഗമായി താരങ്ങളും താരങ്ങളുടെ ഭാര്യമാരും ചുവന്ന വര കവിളത്തും സ്ത്രീകളുടെ ലിപ്സ്റ്റിക്കിലുമായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടിട്ടുണ്ട്.

സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്ക് റെഡ് കാർഡ് എന്ന് പ്രതീകാത്മകമായി സൂചിപ്പിക്കുകയാണ് ഈ പോസ്റ്റുകളിലൂടെ ചെയ്യുന്നത്. the Lega Serie A and Players’ അസോസിയേഷൻ ആണ് ഈ കാമ്പെയിൻ സംഘടിപ്പിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement