ലാസിയോയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി ഇമ്മബൈയിൽ, ജയവുമായി ലാസിയോ

Screenshot 20211108 010632

സീരി എയിൽ 19 സ്ഥാനക്കാർ ആയ സലറിന്റാനയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്തു അഞ്ചാം സ്ഥാനത്തേക്ക് കയറി ലാസിയോ. ചിറോ ഇമ്മബൈയിൽ, പെഡ്രോ, ലൂയിസ് ആൽബർട്ടോ എന്നിവർ നേടിയ ഗോളുകൾക്ക് ആണ് ലാസിയോ വമ്പൻ ജയം നേടിയത്. മത്സരത്തിൽ വമ്പൻ ആധിപത്യം പുലർത്തിയ ലാസിയോ 31 മത്തെ മിനിറ്റിൽ ഇമ്മബൈയിലൂടെയാണ് മുന്നിലെത്തിയത്. പെഡ്രോയുടെ ഹെഡർ പാസിൽ നിന്നു ഹെഡറിലൂടെ ആയിരുന്നു ഇമ്മബൈയിലിന്റെ ഗോൾ. ലാസിയോക്ക് ആയി താരത്തിന്റെ 160 മത്തെ ഗോൾ ആയിരുന്നു ഇത്. ഇതോടെ ലാസിയോയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി ഇമ്മബൈയിൽ.

159 ഗോളുകൾ ലാസിയോക്ക് ആയി നേടിയ സിൽവിയോ പിർലയുടെ റെക്കോർഡ് ആണ് ഇമ്മബൈയിൽ ഇതോടെ മറികടന്നത്. കൂടാതെ ഈ സീസണിൽ താരത്തിന്റെ പത്താം ഗോൾ ആയിരുന്നു ഇത്. തുടർച്ചയായ ആറാം സീസണിൽ ആണ് ഇമ്മബൈയിൽ പത്തിൽ അധികം ഗോളുകൾ ഒരു സീരി എ സീസണിൽ നേടുന്നത്. 36 മത്തെ മിനിറ്റിൽ ഗോൾ കണ്ടത്തിയ പെഡ്രോ ലാസിയോക്ക് രണ്ടാം ഗോളും സമ്മാനിച്ചു. തുടർന്നു രണ്ടാം പകുതിയിൽ 69 മത്തെ മിനിറ്റിൽ ഫിലിപ്പെ ആന്റേഴ്സന്റെ പാസിൽ നിന്നു ലൂയിസ് ആൽബർട്ടോ ആണ് ലാസിയോ ജയം പൂർത്തിയാക്കിയത്. സീസണിൽ ഇത് രണ്ടാം മത്സരത്തിൽ ഗോൾ വഴങ്ങാതെ മത്സരം പൂർത്തിയാക്കാനും സാരിയുടെ ടീമിന് ആയി.

Previous articleനാപോളിയെ സമനിലയിൽ തളച്ച് വെറോണ
Next articleലീഗിൽ തുടർച്ചയായ ആറാം മത്സരവും ജയിച്ചു ആഴ്‌സണൽ, വെസ്റ്റ് ഹാമിനെ എതിരില്ലാത്ത നാലു ഗോളിന് തകർത്തു