Site icon Fanport

ഇറ്റലിയിൽ ജയിച്ച് തുടങ്ങി ഫിയോരെന്റിന

2020-21 സീരി എ സീസണിൽ ജയിച്ച് തുടങ്ങി ഫിയോരെന്റിന. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫിയോരെന്റീന ടൊറീനോയെ പരാജയപ്പെടുത്തിയത്. ഈ സീസൺ സീരി എയിലെ ആദ്യ ഗോൾ ഫിയോരെന്റീനയുടെ ഗേസ്റ്റാനോ കാസ്ട്രോവില്ലി നേടി.

ഫെഡെറിക്കോ കിസ്സയുടെ ക്രോസ്സ് ഗോളാക്കിമാറ്റിയാണ് കാസ്ട്രോവില്ലി വിജയഗോൾ തന്റെ പേരിലാക്കിയത്. സിരീ എയിലെ ആദ്യ മത്സരത്തിൽ തന്നെ ഒട്ടേറെ അവസരങ്ങളാണ് ഫിയോരെന്റീന നഷ്ടപ്പെടുതിയത്. ഗിസപ്പെ ലാചിനിയുടെ തന്ത്രങ്ങൾ ഫലം കാണുന്നതാണ് ഇന്നത്തെ മത്സരത്തിൽ കണ്ടത്. സീരി എയിൽ അടുത്ത മത്സരത്തിൽ ഇന്റർ മിലാനാണ് ഫിയോരെന്റീനയുടെ എതിരാളികൾ.

Exit mobile version