ഇരട്ടഗോളുകളും ആയി ജെക്കോ, റോമക്ക് ജയം

- Advertisement -

സീരി എയിൽ ഏഡൻ ജെക്കോയുടെ ഇരട്ടഗോൾ മികവിൽ പിന്നിൽ നിന്ന ശേഷം സന്ദോറിയയെ 2-1 നു തോൽപ്പിച്ച് എ. എസ് റോമ. 11 മത്തെ മിനിറ്റിൽ ഗാബിയാഡിനിയുടെ ഗോളിൽ പിറകിൽ പോയ റോമ രണ്ടാം പകുതിയിൽ ആണ് തങ്ങളുടെ രണ്ടു ഗോളുകളും കണ്ടത്തിയത്. മത്സരത്തിൽ ആധിപത്യം പുലർത്തിയ റോമക്ക് മത്സരത്തിൽ എതിരാളിയുടെ വല കുലുക്കാൻ 64 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. പെല്ലഗ്രിനിയുടെ പാസിൽ ഇടത് കാലൻ അടിയിലൂടെ തന്റെ ആദ്യ ഗോൾ നേടിയ ജെക്കോ ടീമിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു.

തുടർന്ന് മത്സരം അവസാനിക്കാൻ വെറും 5 മിനിറ്റുകൾ അവശേഷിക്കുന്ന സമയത്ത് ബ്രയാന്റെ പാസിൽ നിന്നു ലക്ഷ്യം കണ്ട ജെക്കോ തന്റെ ടീമിന് ജയം സമ്മാനിച്ചു. മത്സരം ജയിക്കാൻ ആയതോടെ ജയതുടർച്ച നിലനിർത്താൻ റോമക്ക് ആയി. ചാമ്പ്യൻസ് ലീഗ് യോഗ്യത ലക്ഷ്യം വക്കുന്ന റോമ നിലവിൽ ലീഗിൽ അഞ്ചാം സ്ഥാനത്ത് ആണ്. 27 കളികളിൽ നിന്നു 48 പോയിന്റുകൾ ആണ് നിലവിൽ റോമയുടെ സമ്പാദ്യം.

Advertisement