വീണ്ടും ഗോളുമായി ഡിബാല, വീണ്ടും ജയവുമായി യുവന്റസ്

20211206 035247

ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ജയം കണ്ടു യുവന്റസ്. ലീഗിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ജെനോവയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് യുവന്റസ് ഇത്തവണ മറികടന്നത്. മത്സരത്തിൽ 70 ശതമാനം പന്ത് കൈവശം വച്ച യുവന്റസ് 27 ഷോട്ടുകൾ ആണ് മത്സരത്തിൽ ഉതിർത്തത്. നിരവധി ഗോൾ അവസരങ്ങൾ നടത്തിയെങ്കിലും രണ്ടു ഗോളുകൾ മാത്രം ആണ് അവർക്ക് നേടാൻ ആയത്.

മത്സരത്തിൽ ഒമ്പതാം മിനിറ്റിൽ തന്നെ കോർണറിൽ നിന്നു ലഭിച്ച അവസരം യുവാൻ കുഡറാഡോ ലക്ഷ്യത്തിൽ എത്തിച്ചു. തുടർന്ന് രണ്ടാം ഗോൾ നേടാനുള്ള യുവന്റസ് ശ്രമങ്ങൾ ലക്ഷ്യം കണ്ടത് 82 മത്തെ മിനിറ്റിൽ ആണ്. ബെർണഡസ്കിയുടെ പാസിൽ നിന്നു പാബ്ലോ ഡിബാലയാണ് വിജയം ഉറപ്പിച്ച ഈ ഗോൾ നേടിയത്. തുടർച്ചയായ രണ്ടാം മത്സരത്തിൽ ആണ് അർജന്റീന താരം ഗോൾ നേടുന്നത്. ജയത്തോടെ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയരാൻ യുവന്റസിനു ആയി.

Previous articleഡേവിസ് കപ്പ് കിരീടം നേടി റഷ്യൻ ഫെഡറേഷൻ
Next articleടി20 ലോകകപ്പിൽ ഇന്ത്യ കളിച്ച രീതിയിൽ നിരാശയുണ്ടെന്ന് സൗരവ് ഗാംഗുലി