Site icon Fanport

ഇറ്റലിയിൽ ഇന്റർ മിലാന് ജയം

സീരി എയിൽ ഇന്റർ മിലാന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് എംപോളിയെ മിലാൻ പരാജയപ്പെടുത്തിയത്. കീറ്റയുടെ ഗോളാണ് ഇന്റെരിനു ജയം നേടിക്കൊടുത്തത്. എംപോളിയുടെ തുടർച്ചയായ നാലാം പരാജയമാണിത്. നാപോളിക്കെതിരായ വിവാദ മത്സരത്തിൽ ജയിച്ചതിനു ശേഷം വന്ന മിലാൻ പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 72 ആം മിനുട്ടിലാണ് ഇന്റർ മിലാൻ കീറ്റയിലൂടെ വിജയ ഗോൾ നേടിയത്. എംപോളിയുമായുള്ള കഴിഞ്ഞ പത്ത് മത്സരങ്ങളിൽ ഒമ്പതിലും ജയിച്ച ഇന്റർ ഇത്തവണയും വിജയം തുടർന്നു. ഈ വിജയത്തോടു കൂടി ഇറ്റാലിയൻ ലീഗിൽ മൂന്നാം സ്ഥാനത്ത് തുടരാനും ഈ വർഷത്തെ അവസാന മത്സരത്തിൽ ജയം സ്വന്തമാക്കാനും ഇന്റെരിനു സാധിച്ചു.

 

Exit mobile version