Site icon Fanport

തുടർ വിജയങ്ങളിൽ റെക്കോർഡ് ഇട്ട് യുവന്റസ്

തുടർ വിജയങ്ങളിൽ റെക്കോർഡ് ഇട്ട് യുവന്റസ്. ഇന്നലെ നടന്ന മത്സരത്തിൽ യംഗ് ബോയ്സിനെ പരാജയപ്പെടുത്തിയതോടെ ഈ സീസണിൽ ഒമ്പതു തുടർവിജയങ്ങളായി യുവന്റസിന്. ചരിത്രത്തിൽ ആദ്യമായാണ് യുവന്റസ് ഒരു സീസണിലെ ആദ്യ ഒമ്പതു മത്സരങ്ങളിൽ യുവന്റസ് വിജയിക്കുന്നത്. 1921 മുതൽ ഉള്ള റെക്കോർഡുകളിൽ ഇതുവരെ യുവന്റസ് ഒരു സീസൺ തുടക്കത്തിലെ ആദ്യ ഒമ്പതു മത്സരങ്ങൾ വിജയിച്ചിട്ടില്ല.

ഇറ്റാലിയൻ ലീഗിൽ ഇതുവരെ കളിച്ച ഏഴു മത്സരങ്ങളിൽ ഏഴിലും യുവന്റസ് വിജയിച്ചിരുന്നു. ഇന്നലത്തേത് അടക്കം ചാമ്പ്യൻസ് ലീഗിലെ രണ്ട് മത്സരങ്ങളും അവർ വിജയിച്ചു.

Exit mobile version