
ഇറ്റാലിയൻ സൂപ്പർ കപ്പ് സൗദി അറേബിയയിൽ വെച്ച് നടക്കും. സൗദിയുടെ ജനറൽ സ്പോർട്സ് അതോറിറ്റിയാണ് ട്വിറ്ററിലൂടെ ഈ വാർത്ത ഫുട്ബോൾ ലോകത്തെ അറിയിച്ചത്. സീരി എ ചെയർമാൻ മാർകോ ബ്രൂനെല്ലിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട കരാർ ഒപ്പിട്ടത്. ഇത് പത്താം തവണയാണ് ഇറ്റലിക്ക് പുറത്ത് സൂപ്പർ കോപ്പ നടക്കുന്നത്.
സീരി എ ചാമ്പ്യന്മാരായ യുവന്റസും കോപ്പ ഇറ്റാലിയ റണ്ണേഴ്സപ്പായ എസി മിലാനുമാണ് സൂപ്പർ കപ്പിൽ ഏറ്റുമുട്ടുന്നത്. തുടർച്ചയായ നാലാം തവണയും കോപ്പ ഇറ്റാലിയ നേടിയത് യുവന്റസാണ്. ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ആയിരുന്നു മിലാനെ യുവന്റസ് പരാജയപ്പെടുത്തിയത്. സൂപ്പർ കപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകും
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial