ന്യുമോണിയ മാറിയില്ല, ആദ്യ രണ്ടു മത്സരങ്ങളിൽ യുവന്റസിനൊപ്പം സാരി ഉണ്ടാവില്ല

- Advertisement -

യുവന്റസ് പരിശീലകൻ സാരി സീസൺ തുടക്കത്തിൽ ടീമിനൊപ്പം ഉണ്ടാവില്ല എന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു. അദ്ദേഹത്തെ ബാധിച്ച ന്യുമോണിയ മാറാത്തത് ആണ് പ്രശ്നമായിരിക്കുന്നത്. ഈ വാരാന്ത്യത്തിൽ തുടങ്ങുന്ന സീരി എ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ടച്ച് ലൈനിൽ സാരി ഉണ്ടാവില്ല. ആദ്യ മത്സരത്തിൽ പാർമയെയും രണ്ടാം മത്സരത്തിൽ നാപോളിയെയും ആണ് യുവന്റസ് നേരിടേണ്ടത്.

പ്രീസീസണിലെ അവസാന കുറച്ച് മത്സരങ്ങളിലും സാരി ടീമിനൊപ്പം ഉണ്ടായിരുന്നില്ല. സാരി യുവന്റസിന്റെ പരിശീലനത്തിനും ഇപ്പോൾ നേതൃത്വം കൊടുക്കുന്നില്ല. സാരിക്ക് ഇനിയും വിശ്രമം വേണ്ടി വരു എന്ന് ക്ലബ് അറിയിച്ചു. ചെൽസിയുടെ പരിശീലകനായിരുന്നു സാരിയെ യുവന്റസ് പരിശീലകനായി എത്തിച്ചത് വലിയ വാർത്തയായിരുന്നു. അവസാന എട്ടു സീസണിലും സീരി എ കിരീടം നേടിയ യുവന്റസ് ഈ സീസണിലും ആ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്.

Advertisement