“റൊണാൾഡോ ഒരു പ്രശ്നം ഉണ്ടാക്കിയാലും നൂറു പ്രശ്നങ്ങൾ പരിഹരിക്കുന്നു”

ക്രിസ്റ്റ്യാനോ റൊണാൾഡോയെ കേന്ദ്രീകരിച്ചാകണം യുവന്റസിന്റെ എല്ലാ തന്ത്രങ്ങളും മെനയേണ്ടത് എന്ന് പരിശീലകൻ സാരി. ഇപ്പോൾ ഗംഭീര ഫോമിൽ ഉള്ള റൊണാൾഡോയ്ക്ക് പകരം വെക്കാൻ ആരും ഇല്ല എന്നും സാരി പറയുന്നു. റൊണാൾഡോ ചിലപ്പോൾ ഒക്കെ തനിക്ക് ഒരു പ്രശ്നം ഉണ്ടാക്കും എന്നാൽ ടീമിലെ നൂറു പ്രശ്നങ്ങൾക്കുള്ള പരിഹാരം റൊണാൾഡോ കണ്ടെത്തുന്നുണ്ട് എന്നും സാരി പറഞ്ഞു.

റൊണാൾഡോയെ പോലെ ഒരു താരത്തിനു ചുറ്റുമാണ് യുവന്റസ് ടീം വളരേണ്ടത് എന്നും സാരി പറഞ്ഞു. റൊണാൾഡോയ്ക്ക് ശാരീരികമായ പ്രശ്നങ്ങൾ ആയിരുന്നു സീസൺ തുടക്കത്തിൽ പ്രശ്നമായത്. എന്നാൽ ഇപ്പോൾ അതൊക്കെ റൊണാൾഡോ തരണം ചെയ്തെന്നും ഗോൾ മുഖത്ത് റൊണാൾഡോ ഒരു മൃഗമാണെന്നും സാരി പറഞ്ഞു.

Previous articleഇന്ത്യക്ക് തിരിച്ചടി, ടി20 പരമ്പരയിൽ നിന്ന് ശിഖർ ധവാൻ പുറത്ത്
Next articleരാഹുൽ വേണ്ട, വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് മതിയെന്ന് സുനിൽ ഗാവസ്‌കർ