“ക്രിസ്റ്റ്യാനോ റൊണാൾഡോ ബാലൻ ഡി ഓർ നേടണം” – സാരി

നാളെ ബാലൻ ഡി ഓർ പ്രഖ്യാപനം വരാനിരിക്കെ റൊണാൾഡോ ബാലൻ ഡി ഓർ നേടണം എന്നാണ് തന്റെ ആഗ്രഹം എന്ന് യുവന്റസ് പരിശീലകൻ സാരി അഭിപ്രായപ്പെട്ടു. മെസ്സി, വാൻ ഡൈക് എന്നിവർക്കാണ് ബാലൻ ഡി ഓർ സാധ്യതകൾ കൂടുതൽ എങ്കിലും തന്റെ ടീമിലെ താരമായ റൊണാൾഡോ നേടണം എന്ന് സാരി ഇന്നലെ വ്യക്തമാക്കി. റൊണാൾഡോ ബാലൻ ഡി ഓറും ഡി ലിറ്റ് കോപ്പ ട്രോഫിയും വിജയിക്കണമെന്നാണ് ആഗ്രഹം. സാരി പറഞ്ഞു.

ഡിബാല ഭാവിയിൽ ബാലൻ ഡി ഓർ നേടുമെന്നും സാരി പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫോമിൽ ആശങ്ക ഇല്ല എന്നും അവസാന മത്സരത്തിൽ റൊണാൾഡോ മികച്ച രീതിയിലാണ് കളിച്ചത് എന്നും അദ്ദേഹം പറഞ്ഞു. റൊണാൾഡോ, ഹിഗ്വയിൻ, ഡിബാല എന്നിവരെ റൊട്ടേറ്റ് ചെയ്യുന്നത് തുടരുമെന്നും സാരി കൂട്ടിച്ചേർത്തു.

Previous articleഇന്ന് ഗ്രീസ്മനും ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡിനെതിരെ
Next articleദക്ഷിണേഷ്യൻ ഗെയിംസ്, 20 അംഗ ഇന്ത്യൻ വനിതാ ടീം പ്രഖ്യാപിച്ചു