Site icon Fanport

നാപോളി ഇറ്റാലിയൻ കിരീടം അർഹിക്കുന്നു – സാരി

നാപോളി ഇറ്റാലിയൻ കിരീടം അർഹിക്കുന്നതായി ചെൽസിയുടെ കോച്ചായ മൗറീസിയോ സാരി. ആരാധകർക്ക് വേണ്ടി നാപോളി ഇത്തവണ കിരീടം നേടുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ സീസണിൽ നാപോളിയെ പരിശീലിപ്പിച്ച സാരി 91 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയാണ് ഇറ്റാലിയൻ ലീഗിൽ ഫിനിഷ് ചെയ്തത്. 2015 മുതൽ 2018 വരെ നാപോളിയുടെ പരിശീലകനായിരുന്നു സാരി.

നിലവിലെ നാപോളി പരിശീലകനായ കാർലോ ആഞ്ചലോട്ടിക്ക് നാപോളിക്ക് കിരീടം നേടിക്കൊടുക്കുവാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കഴിഞ്ഞ സീസണിൽ സീരി എ യിലെ പോയന്റ് റെക്കോർഡുകൾ തകർത്ത നാപോളിക്ക് ചുണ്ടിനും കപ്പിനും ഇടയിലാണ് കിരീടം നഷ്ടമായത്. യുവന്റസിനെ ടൂറിനിൽ പരാജയപ്പെടുത്തിയാണ് നാപോളിയിലെ ബെസ്റ്റ് മോമെന്റ്റ് എന്നും ഇറ്റാലിയൻ മാധ്യങ്ങളുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.

Exit mobile version