സാൻസിരോയിൽ ഇന്ന് ഇന്റർ മിലാനെ നേരിടാൻ യുവന്റസ്

Img 20210117 111958

ഇന്ന് സീരി എയിൽ ഒരു വലിയ പോരാട്ടമാണ് നടക്കുന്നത്. കോണ്ടെയുടെ ടീമായ ഇന്റർ മിലാൻ ഇന്ന് പിർലോയുടെ യുവന്റസിനെ നേരിടും. അവസാന കുറച്ചു മത്സരങ്ങളായി അത്ര നല്ല ഫോമിൽ അല്ല ഇന്റർ മിലാൻ. എന്നാൽ യുവന്റസ് ആകട്ടെ തുടർച്ചയായ നാലി വിജയങ്ങളുമായി മികച്ച ഫോമിൽ നിൽക്കുകയാണ്. ഇപ്പോൾ ഇന്റർ മിലാനേക്കാൾ നാലു പോയിന്റ് പിറകിൽ ഉള്ള യുവന്റസിന് ഇന്ന് വിജയിച്ചേ മതിയാകു.

യുവന്റസ് ഇരയിൽ കൊറോണ കാരണം ഇന്ന് കൊഡ്രാഡൊ, സാൻട്രൊ, ഡിലിറ്റ് എന്നിവർ ഇല്ല. ഒപ്പം പരിക്കേറ്റ ഡിബാലയും ഉണ്ടാകില്ല. എങ്കിലും യുവ താരങ്ങളായ കിയേസയുടെയും കുലുസവേസ്കിയുടെയും ഫോം യുവന്റസിന് പ്രതീക്ഷ നൽകുന്നു. ഇന്റർ മിലാനും പരിക്കിന്റെ പ്രശ്നം ഉണ്ട് എങ്കിലും പ്രധാന താരങ്ങൾ ഒക്കെ ഇന്ന് ഇറങ്ങും. രാത്രി 1.15നാണ് മത്സരം നടക്കുന്നത്.

Previous articleഅര്‍ദ്ധ ശതകങ്ങളുമായി ശര്‍ദ്ധുലും സുന്ദറും
Next articleകേരളത്തിനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ട് ആന്ധ്ര, ടീമുകള്‍ അറിയാം