Site icon Fanport

പ്രീമിയർ ലീഗ് ടീമുകൾക്ക് തിരിച്ചടി, അലക്‌സ് സാൻഡ്രോ പുതിയ കരാർ ഒപ്പിട്ടു

യുവന്റസ് ഫുൾ ബാക്ക് അലക്‌സ് സാൻഡ്രോ ഇറ്റാലിയൻ ക്ലബ്ബ്മായുള്ള കരാർ പുതുക്കി. പുതിയ കരാർ പ്രകാരം താരം 2023 വരെ ടുറിനിൽ തുടരും. സാൻഡ്രോയെ ടീമിൽ എത്തിക്കാൻ ശ്രമം നടത്തി വന്നിരുന്ന പ്രീമിയർ ലീഗ് പ്രമുഖരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി ടീമുകൾക്ക് ഇത് കനത്ത തിരിച്ചടിയാണ്. ഇനി താരത്തെ സ്വന്തമാക്കാൻ ഭീമൻ തുകയാവും അവർക്ക് മുടക്കേണ്ടി വരിക.

ബ്രസീലിയൻ ദേശീയ ടീം അംഗമായ സാൻഡ്രോ 2015 ൽ പോർട്ടോയിൽ നിന്നാണ് യുവന്റസിൽ എത്തുന്നത്. ലെഫ്റ്റ് ബാക്കായ താരം തന്റെ പൊസിഷനിൽ ലോകത്തിലെ തന്നെ മികച്ച കളിക്കാരിൽ ഒരാളായാണ്‌ അറിയപ്പെടുന്നത്. ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് പുതിയ കരാർ ഒപ്പിടാൻ താരം തയ്യാറായത്.

Exit mobile version