“മാഞ്ചസ്റ്റർ യുണൈറ്റഡ് വിടേണ്ട സമയമായിരുന്നു” – സാഞ്ചസ്

- Advertisement -

താനും ലുകാകുവും മാഞ്ചസ്റ്റർ യുണൈറ്റഡ് വിടേണ്ട സമയമായിരുന്നു എന്ന് ഇന്റർ മിലാൻ താരം അലക്സിസ് സാഞ്ചസ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതിനാലാണ് സാഞ്ചസും ലുകാകുവും ക്ലബ് വിട്ട് ഇന്റർ മിലാനിൽ എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ താനും ലുകാകുവും വളരെ നന്നായി പരിശീലിക്കുന്നുണ്ടായിരുന്നു. എന്നാൽ തങ്ങൾക്ക് മത്സരങ്ങൾ കളിക്കേണ്ടിയിരുന്നു. മാഞ്ചസ്റ്ററിൽ അധികം മത്സരം കളിക്കാത്തതിനാലാണ് അവിടെ മികവിൽ എത്താൻ കഴിയാതിരുന്നത് എന്നും സാഞ്ചസ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തങ്ങൾക്ക് നല്ല കാലമായിരുന്നില്ല. അവുടെ നിരന്തരം മാറ്റങ്ങൾ ആയിരുന്നു. വലിയ മാറ്റങ്ങൾ. ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുമ്പോൾ അത് വിഷമകരമാണ്. ആ മാറ്റങ്ങൾക്ക് ഇടയിൽ അവിടെ നിന്നിട്ട് കാര്യമില്ല എന്നും സാഞ്ചസ് പറഞ്ഞു. തങ്ങൾക്ക് രണ്ട് പേർക്കും മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നത് തന്നെ ആയിരുന്നു നല്ലത് എന്നും സാഞ്ചേസ് പറഞ്ഞു.

Advertisement