കിരീട നേട്ടം ഗോളടിച്ച് ആഘോഷിച്ച് ഇന്റർ മിലാൻ

Img 20210508 233024

ഇറ്റലിയിലെ ലീഗ് കിരീടം കഴിഞ്ഞ ആഴ്ച ഉറപ്പിച്ച ഇന്റർ മിലാൻ ഇന്ന് ആ കിരീട നേട്ടം ഒരു വലിയ വിജയവുമായി ആഘോഷിച്ചു. ഇന്ന് സാമൊഡോറിയയെ നേരിട്ട ഇന്റർ മിലാൻ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വൻ വിജയമാണ് സ്വന്തമാക്കിയത്‌. ഇരട്ട ഗോളുകളുമായി അലക്സിസ് സാഞ്ചസാണ് ഇന്ന് ഇന്ററിന്റെ വിജയ ശില്പിയായത്. ഇന്ന് മത്സരം ആരംഭിച്ച് നാലാം മിനുട്ടിൽ തന്നെ ഇന്റർ മിലാൻ ലീഡ് എടുത്തു. ഗാഗ്ലിയർദിനി ആയിരുന്നു ഗോൾ സ്കോറർ.

26ആം മിനുട്ടിലും 36ആം മിനുട്ടിലുമായിരുന്നു സാഞ്ചസിന്റെ ഗോളുകൾ. രണ്ടാം പകുതിയിൽ 61ആം മിനുട്ടിൽ പിനമൊണ്ടിയും 70ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ലൗട്ടാരോ മാർട്ടിനസും ഇന്ററിനായി ഗോൾ നേടി. ഈ വിജയത്തോടെ ഇന്റർ മിലാന് 35 മത്സരങ്ങളിൽ നിന്ന് 85 പോയിന്റിൽ എത്തി. ബാക്കി മൂന്ന് മത്സരങ്ങളും വിജയിച്ച് 94 പോയിന്റിൽ എത്തുക ആകും ഇനി ഇന്ററിന്റെ ലക്ഷ്യം.

Previous articleപ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ടിലേക്ക് പറക്കുന്നത് ഫിറ്റ്നെസ്സ് തെളിയിച്ചാല്‍ മാത്രം
Next articleകിരീടത്തിനായി സിറ്റി ഇനിയും കാത്തിരിക്കണം, പെപിന്റെ ടീമിനെ വീണ്ടും ചെൽസി വീഴ്ത്തി