“സാഞ്ചേസ് ഇനിയും ഇന്ററിനായി ഇറങ്ങാനുള്ള ഫിറ്റ്നെസിൽ എത്തിയിട്ടില്ല”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഇന്റർ മിലാനിൽ എത്തിയ സാഞ്ചേസിന് അവിടെയും നല്ല കാലമല്ല. ഫിറ്റ്നെസ് വീണ്ടെടുക്കാൻ പറ്റാത്തതിനാൽ ഇന്റർ മിലാൻ ടീമിൽ നിന്ന് പുറത്താണ് സാഞ്ചേസ് ഇപ്പോൾ. ഇത്ര കാലമായിട്ടും ഇന്റർ മിലാന്റെ ആദ്യ ഇലവനിൽ എത്താൻ സാഞ്ചെസിനായിട്ടില്ല. ആകെ ഉഡിനെസെയ്ക്ക് എതിരെ സബ്ബായി ഇറങ്ങിയത് മാത്രമാണ് സാഞ്ചേസിന്റെ ഇതുവരെ ഉള്ള ഒരേയൊരു മത്സരം.

സാഞ്ചെസ് ഇനിയും ഇന്ററിനായി കളിക്കാൻ തയ്യാറല്ല എന്ന് പരിശീലകൻ കോണ്ടെ പറഞ്ഞു‌. സാഞ്ചെസ് ഫിറ്റ്നെസ് ലെവെൽ മെച്ചപ്പെടുത്തിയാൽ താരത്തിന് അവസരം ലഭിക്കും. വലിയ താരങ്ങൾക്കല്ല ഫിറ്റ്നെസ് ലെവലിനാണ് താൻ ഇപ്പോൾ പ്രാധാന്യം നൽകുന്നത് എന്ന് കോണ്ടെ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒന്നര വർഷത്തോളം നിരാശയാർന്ന പ്രകടനം നടത്തിയാണ് സാഞ്ചേസ് ഇന്ററിൽ എത്തിയത്.

Advertisement