സാഞ്ചസിന് ഇരട്ട ഗോൾ, ഇന്റർ മിലാൻ ഒന്നാം സ്ഥാനത്ത് തുടരുന്നു

20210305 095352
Credit: Twitter

ഇറ്റലിയിലെ ലീഗ് കിരീട പോരാട്ടത്തിൽ ഇന്റർ മിലാൻ കരുത്തോടെ മുന്നോട്ട് പോവുകയാണ്. ഇന്ന് അവർ ലീഗിലെ തുടർച്ചയായ ഏഴാം വിജയമാണ് നേടിയത്. ഇന്ന് പാർമയെ ആണ് ഇന്റർ മിലാൻ തോൽപ്പിച്ചത്. പാർമടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്റർ മിലാന്റെ വിജയം. ഇരട്ട ഗോളുകളുമായി സാഞ്ചേസ് ആണ് ഇന്ന് വിജയ ശില്പി ആയത്.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആയിരുന്നു എല്ലാ ഗോളുകളും പിറന്നത്. 54ആം മിനുട്ടിൽ ആയിരുന്നു സാഞ്ചെസിന്റെ ആദ്യ ഗോൾ. ലുകാകുവിന്റെ പാസിൽ നിന്നായിരുന്നു ഗോൾ. 62ആം മിനുട്ടിൽ വീണ്ടും ഈ കൂട്ടുകെട്ട് ഒരുമിച്ചു. വീണ്ടും ലുകാകുവിന്റെ പാസും സാഞ്ചസിന്റെ ഗോളും. 71ആം മിനുട്ടിൽ ഹെർനാനിയിലൂടെ ഒരു ഗോൾ പാർമ മടക്കി എങ്കിലും അതുകൊണ്ട് യാതൊരു കാര്യവും ഉണ്ടായില്ല. ഈ വിജയത്തോടെ ഇന്റർ മിലാന് 25 മത്സരങ്ങളിൽ നിന്ന് 59 പോയിന്റായി. 53 പോയിന്റുമായി നിൽക്കുന്ന എ സി മിലാനാണ് ഇന്ററിന് പിറകിൽ ഉള്ളത്.