Site icon Fanport

ഇന്റർ മിലാനിലും സാഞ്ചസിന് ഏഴാം നമ്പർ

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഇന്റർ മിലാനിൽ എത്തിയ അലക്സിസ് സാഞ്ചസ് അവിടെയും ഏഴാം നമ്പർ ജേഴ്സിയിലാകും കളിക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരിക്കെ ഏഴാം നമ്പറിൽ ഇറങ്ങിയ സാഞ്ചസിന് ഒന്നര സീസൺ കളിച്ചിട്ടും ഒട്ടും തിളങ്ങാനായിരുന്നില്ല. ഇന്നലെ ഇന്റർ മിലാൻ ഇക്കാർഡിയെ പി എസ് ജിയിലേക്ക് അയച്ചതോടെയാണ് അവരുടെ ഏഴാം നമ്പർ ഒഴിഞ്ഞത്. ഈ സീസണിൽ ഇക്കാർഡിക്ക് ആയിരുന്നു ആദ്യം ഇന്റർ മിലാൻ ഏഴാം നമൊഅർ കൊടുത്തിരുന്നത്.

രണ്ട് വർഷത്തെ ലോൺ അടിസ്ഥാനത്തിൽ ആണ് ഇന്റർ സാഞ്ചെസിനെ സൈൻ ചെയ്തത്. താരം മിലാനിൽ എത്തിയെങ്കിലും അരങ്ങേറ്റം നടത്തിയിട്ടില്ല. ഇന്റർ നാഷണൽ ഇടവേളയ്ക്ക് ശേഷം ആയിരിക്കും ഇനി സാഞ്ചസിന്റെ അരങ്ങേറ്റം. ലോൺ സമയത്ത് സാഞ്ചസിന്റെ പകുതിയിൽ അധികം ശമ്പളം മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് നൽകുന്നത്. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റൊമേലു ലുകാകുവിനെയും ഇന്റർ സ്വന്തമാക്കിയിരുന്നു.

Exit mobile version