ഇഞ്ച്വറി ടൈമിൽ രണ്ട് ഗോളടിച്ചിട്ടും യുവന്റസിന് പരാജയം

ഇറ്റാലിയൻ ലീഗ് ചാമ്പ്യന്മാരായ യുവന്റസിന് എവേ മത്സരത്തിൽ തോൽവി. ഇന്ന് സാംപ്ഡോറൊയക്കെതിരെ ഇറങ്ങിയ യുവന്റസ് രണ്ടിനെതിരെ മൂന്നു ഗോളിന്റെ പരാജയമാണ് ഇന്ന് ഏറ്റു വാങ്ങേണ്ടി വന്നത്. യുവന്റസിന്റെ‌ കിരീട പോരാട്ടത്തിന് വൻ തിരിച്ചടിയാകും ഈ‌ പരാജയം.

കളിയിലെ നാലു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. വലയ്ക്കു മുന്നിൽ ബുഫണില്ലാതെ ഇറങ്ങിയ യുവന്റസ് 52ആം മിനുട്ടിൽ സപാറ്റയുടെ ഗോളിലാണ് ആദ്യം പിറകിലായത്. പിന്നീട് ടോറേറിയും ഫെറാറിയും സാംപ്ഡോറിയയെ മൂന്നു ഗോളിന് മുന്നിലെത്തിച്ചു.

പിന്നീടായിരുന്നു യുവെയുടെ തിരിച്ചുവരവ്. ആദ്യം 90ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ഹിഗ്വയിനും പിന്നെ ഇഞ്ച്വറി ടൈമിൽ ഡിബാലയും യുവന്റെസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു. പക്ഷെ സമനില ഗോളുകൂടെ കണ്ടെത്താനുള്ള സമയം ബാക്കി ഉണ്ടായിരുന്നില്ല.

പരാജയത്തോടെ യുവന്റസ് നാപോളിക്ക് നാലു പോയന്റ് പിറകിലായി. ഇപ്പോഴും രണ്ടാം സ്ഥാനത്ത് ഉണ്ട് എങ്കിലും യുവന്റസിന്റെ രണ്ടാം സ്ഥാനവും അധികം നിൽക്കില്ല. ഒരു മത്സരം കുറവ് കളിച്ച റോമയും ഇന്ററും, യുവന്റസിന്റെ ഒരു പോയന്റ് മാത്രം പിറകിലുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോണ്‍ വോളിബോള്‍- ഇ എം ഇ എ കോളേജ് കൊണ്ടോട്ടി ജേതാക്കൾ
Next articleഉജ്ജ്വല വിജയത്തോടെ ബെംഗളൂരുവിന് ഐ എസ് എൽ അരങ്ങേറ്റം