സാമ്പത്തിക പ്രതിസന്ധി രൂക്ഷം, യുവന്റസിലെ റൊണാൾഡോയുടെ ഭാവി ആശങ്കയിൽ

കൊറോണ വൈറസ് കാരണം ഫുട്ബോൾ ലോകം നിശ്ചലമായത് പല ക്ലബുകളെയും വലിയ തോതിൽ തന്നെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നുണ്ട്. ഇറ്റാലിയൻ ക്ലബായ യുവന്റസും ഇതിൽ ഉൾപ്പെടുന്നു. ഇപ്പോൾ താരങ്ങൾ ശമ്പളം ഉൾപ്പെടെ കുറയ്ക്കാൻ തയ്യാറായി എങ്കിലും യുവന്റസിന്റെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാവുക ആണ് എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുവന്റസിന്റെ സൂപ്പർ താരമായ റൊണാൾഡോയുടെ ഭാവി അടക്കം ഇത് പ്രതിസന്ധിയിലാക്കും. ടീമിൽ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്നത് റൊണാൾഡോ ആണ്. 31 മില്യൺ യൂറോ ആണ് റൊണാൾഡോയുടെ ശമ്പളം. ഇത് പോലെ വൻ തുക ശമ്പളം ആയി വാങ്ങുന്നവരെ നിലനിർത്താൻ യുവന്റസ് പാടുപെട്ടേക്കുമെന്നാണ് ഇറ്റാലിയൻ ഫുട്ബോൾ നിരീക്ഷകർ പറയുന്നത്. കൊറോണ ഭീതി പെട്ടെന്ന് അവസാനിക്കും എന്നും ക്ലബ് പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും എന്നുമുള്ള പ്രതീക്ഷയിലാണ് ആരാധകർ.

Previous articleമൂന്ന് ബഗാൻ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യണം എന്ന് പുതിയ പരിശീലകൻ
Next articleനൗരിയുടെ കരാർ അയാക്സ് റദ്ദാക്കുന്നു