ട്രൈനിങ്ങിനു തിരിച്ചെത്തി യുവന്റസ് താരം സമി ഖെദീര

യുവന്റസിന്റെ ജർമ്മൻ മധ്യനിരതാരം സമി ഖേദിര ട്രൈനിങ്ങിൽ തിരിച്ചിറങ്ങും. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഒരു മാസക്കാലത്തിലേറെയായി കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു ഖേദിര. 31 കാരനായ താരം ഈ സീസണിൽ 15 തവണ കളത്തിൽ ഇറങ്ങിയിട്ടുണ്ട്. യുവന്റസിന്റെ ചാമ്പ്യൻസ് ലീഗിലെ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു.

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഹാട്രിക്കിന്റെ മികവിലാണ് യുവന്റസ് ക്വാർട്ടറിൽ കടന്നത്. അയാക്സ് ആണ് ചാമ്പ്യൻസ് ലീഗിൽ യുവന്റസിന്റെ എതിരാളികൾ. ജർമ്മനിയോടൊപ്പം ലോകകപ്പ് ഉയർത്തിയ ഖേദിര റയൽ മാഡ്രിഡിൽ നിന്നും 2015 ലാണ് ഇറ്റലിയിൽ എത്തുന്നത്.

Exit mobile version