റൊണാൾഡോ യുവന്റസിനെ വഞ്ചിച്ചു എന്ന് ഡെൽ പിയേറോ

ഇന്നലെ യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിമർശിച്ച് യുവന്റസ് ഇതിഹാസം ഡെൽ പിയേറോ. ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനെ വഞ്ചിച്ചു എന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും മോശമായിരുന്നു പക്ഷെ റൊണാൾഡോ ആണ് ഏറ്റവും നിരാശ നൽകിയത്. കാരണം അദ്ദേഹം ആണ് ടീമിന്റെ ലീഡർ. ഒരു ലീഡറിന്റെ പ്രകടനമല്ല ഇന്നലെ കണ്ടത് എന്ന് ഡെൽ പിയെറോ പറഞ്ഞു.

പോർട്ടോ ഒരു മണിക്കൂറിൽ അധികം സമയം പത്തു പേരുമായി കളിച്ചിട്ടും യുവന്റസിന് ഒന്നും ചെയ്യാൻ ആയില്ല. അവർ ഡിഫൻഡ് ചെയ്യാൻ വേണ്ടി പിറകിലേക്ക് ഇറങ്ങിയിട്ടും യുവന്റസിന് അവസരങ്ങൾ ഉണ്ടാക്കാൻ പോലും ആയില്ല എന്ന് ഡെൽ പിയെറോ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചാമ്പ്യൻസ് ലീഗ് നേടാം വേണ്ടി സൈൻ ചെയ്ത യുവന്റസ് അവസാന മൂന്ന് സീസണിൽ ഒരു സെമി ഫൈനലിൽ പോലും എത്തിയില്ല.

Exit mobile version