അവസാനം റൊണാൾഡോ മാജിക്ക്, യുവന്റസിന് നിർണായക വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാനുള്ള പോരാട്ടത്തിൽ യുവന്റസിന് നിർണായക വിജയം. ഇന്ന് ഉഡിനെസെയെ തോൽപ്പിക്കാൻ യുവന്റസിനായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ വിജയം. സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ അവസാന ഏഴു മിനുട്ടിൽ നേടിയ ഇരട്ട ഗോളുകളാണ് യുവന്റസിന് വിജയം നൽകിയത്.

കളിയുടെ തുടക്കത്തിൽ തന്നെ മൊളിനയിലൂടെ ഉഡിനെസെ ആണ് ലീഡ് എടുത്തത്‌. പത്താം മിനുട്ടിലെ ആ ഗോളിന് മറുപടി പറയാൻ 83ആം മിനുട്ട് വരെ യുവന്റസിനായില്ല. 83ആം മിനുട്ടിൽ കിട്ടിയ പെനാൾട്ടിയാണ് യുവന്റസിനെ കളിയിലേക്ക് തിരികെയെത്തിച്ചത്‌. റൊണാൾഡോ നേടിയ പെനാൽറ്റി അദ്ദേഹം തന്നെ വലയിൽ എത്തിക്കുക ആയിരുന്നു. പിന്നാലെ 89ആം മിനുട്ടിൽ വീണ്ടും റൊണാൾഡോ യുവന്റസിന്റെ രക്ഷയ്ക്ക് എത്തി. ഈ ഗോളോടെ യുവന്റസിനായി റൊണാൾഡോ നേടിയ ഗോളുകളുടെ എണ്ണം 99 ആയി.

ഈ വിജയത്തോടെ യുവന്റസിന് 69 പോയിന്റായി. രണ്ടാമതുള്ള അറ്റലാന്റയ്ക്കും മൂന്നാമതുള്ള യുവന്റസിനും നാലാമതുള്ള മിലാനും 69 പോയിന്റ് വീതമാണ് ഉള്ളത്.