സീരി എ പ്രതിഫലതുകയിൽ ഒന്നാമൻ ക്രിസ്റ്റിയാനോ റൊണാൾഡോ

സീരി എ പ്രതിഫലതുകയിൽ ഒന്നാമൻ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ തന്നെ. ഇറ്റാലിയൻ മാധ്യമങ്ങളാണ് സീരി എ യിലെ പ്രതിഫലക്കണക്കുകൾ പുറത്ത് വിട്ടത്. പ്രതിഫലത്തുകയായി ഒരു ബില്യനാണ് ആകെ ഇറ്റാലിയൻ ലീഗിൽ ചിലവഴിക്കുന്നത്. മുപ്പത്തിയൊന്നു മില്യൺ വാങ്ങുന്ന പോർച്ചുഗീസ് ക്യാപ്റ്റൻ റൊണാൾഡോയാണ് സീരി എ യിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം.

അർജന്റീനയുടെ മിലാൻ താരം ഗോൺസാലോ ഹിഗ്വെയിൻ ആണ് രണ്ടാമത്. മറ്റൊരു അർജന്റീനിയൻ താരം ഡൈബലയാണ് മൂന്നാമത്. ഏറ്റവും കൊടുത്താൽ പ്രതിഫല തുക വാങ്ങുന്ന ആദ്യ പത്ത് താരങ്ങളിൽ ആറ് പേരും യുവന്റസ് താരങ്ങളാണ്.

ഇറ്റാലിയൻ ലീഗിൽ താരങ്ങൾക്ക് വേണ്ടി ഏറ്റവുമധികം തുക പ്രതിഫലത്തിനായി നൽകുന്നതും ചാമ്പ്യന്മാരായ യുവന്റസ് തന്നെയാണ്. 291 മില്യണാണ് അവർ താരങ്ങൾക്ക് നൽകുന്നത്. പ്രതിഫലക്കാര്യത്തിൽ രണ്ടാമത് മിലാനും മൂന്നാമത് ഇന്ററും നാലാമത് റോമയുമാണ്.

Exit mobile version