Site icon Fanport

“താൻ പരാജയപ്പെടുന്നത് കാണാൻ വേണ്ടി വിമർശകർ തോക്കും എടുത്ത് കാത്തിരിക്കുകയാണ്” – റൊണാൾഡോ

തന്റെ പരാജയം കാത്താണ് ആൾക്കാർ ഒക്കെ നിൽക്കുന്നത് എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. താൻ ഒരു പെനാൾട്ടി നഷ്ടപ്പെടുത്തുന്നതോ താൻ ഒരു മത്സരം പരാജയപ്പെടുന്നതോ നോക്കി അവർ തോക്കും എടുത്ത് നിൽക്കുകയാണ് എന്ന് റൊണാൾഡോ വിമർശകരെ കുറിച്ച് പറഞ്ഞു. തനിക്ക് കാശും ഒപ്പം തന്റെ കരിയറിയിലെ വിജയങ്ങളും ഉള്ളത് കൊണ്ട് തനിക്ക് സങ്കടപ്പെടാനോ പ്രശ്നങ്ങൾ ഉണ്ടാകുവാനോ അധികാരമില്ല എന്നാണ് അവർ കരുതുന്നത്. റൊണാൾഡോ പറഞ്ഞു.

പലപ്പോഴും ഈ വിമർശകർ തന്റെ സമാധാനം കളയുന്നു എന്ന് റൊണാൾഡോ സമ്മതിക്കുന്നു. താൻ എപ്പോഴും അവരുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നു. എനിക്ക് 33 വയസായി 34 വയസ്സായി, ഞാൻ വിരമിക്കണം, എന്നെ കൊണ്ട് ഇനി ഫിറ്റ്നെസ് സംരക്ഷിക്കാൻ ആവില്ല തുടങ്ങി നിരവധി വിമർശനങ്ങളാണ് എപ്പോഴും വരുന്നത്. എന്നാൽ ഇവരെ ഒക്കെ അത്ഭുതപ്പെടുത്താം തനിക്ക് ഇപ്പോഴും കഴിയുന്നുണ്ട് എന്ന് യുവന്റസ് താരമായ റൊണാൾഡോ പറഞ്ഞു.

Exit mobile version