Site icon Fanport

“റൊണാൾഡോയെ ഇനിയും എങ്ങനെ മെച്ചപ്പെടുത്താൻ ആണ്!?”

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇനിയും എങ്ങനെ മെച്ചപ്പെടുത്താൻ എങ്ങനെയാകും എന്ന് യുവന്റസ് പരിശീലകൻ സാരി. റൊണാൾഡോ ഇപ്പോൾ തന്നെ എല്ലാത്തിലും ഏറ്റവും മികച്ചതാണ്. ഇതിൽ താൻ എന്ത് മെച്ചപ്പെടുത്താൻ ആണെന്ന് സാരി ചോദിക്കുന്നു. റൊണാൾഡോയുടെ ഇപ്പോഴത്തെ ഗംഭീര ഫോം തുടരാൻ താൻ അദ്ദേഹത്തെ സഹായിക്കും എന്നും റൊണാൾഡോ പറഞ്ഞു.

റൊണാൾഡോയെ ആറാം ബാലൻ ഡി ഓർ നേടാൻ സഹായിക്കുക ആണ് തന്റെ പ്രധാന ലക്ഷ്യം എന്നും സാരി പറഞ്ഞു. ഇപ്പോൾ റൊണാൾഡോ കാഴ്ചവെക്കുന്ന മികച്ച പ്രകടനത്തിന് തന്നെ അല്ല അഭിനന്ദിക്കേണ്ടത് എന്നും റൊണാൾഡോയുടെ എല്ലാ പ്രകടനങ്ങൾക്കും ഉള്ള അഭിനന്ദനം റൊണാൾഡോയുടെ അമ്മയ്ക്കാണ് നൽകേണ്ടത് എന്നും സാരി പറഞ്ഞു. അത്ര മികച്ച ഒരു ഫുട്ബോൾ താരത്തെയാണ് ആ അമ്മ ലോകത്തിന് നൽകിയത് എന്നും സാരി പറഞ്ഞു.

Exit mobile version