“ക്രിസ്റ്റ്യാനോ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒന്ന്”

ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണെന്ന് യുവന്റസ് താരം റാംസി. ഈ സീസണിൽ ഒരുമിച്ച് കളിച്ചതും പരിശീലനം നടത്തിയതും റൊണാൾഡോയെ കൂടുതൽ അറിയാൻ സഹായിച്ചു എന്ന് റാംസി പറഞ്ഞു. താൻ പറയേണ്ട ആവശ്യമില്ല എങ്കിലും റൊണാൾഡോ അവിശ്വസനീയമാണ് എന്നും ലോക കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളുടെ കൂട്ടത്തിൽ എക്കാലവും ഉണ്ടാകും എന്നും റാംസി പറഞ്ഞു.

പരിശീലന സമയതൽത്ത് പോലും രണ്ടാമത് ആകാത്ത ആളാണ് റൊണാൾഡോ. എല്ലാവരെക്കാളും മുമ്പ് പരിശീലനത്തിന് എത്തുകയും എല്ലാവരും പോയാലും പരിശീലനം തുടരുകയും ചെയ്യും. റാംസി പറഞ്ഞു. റൊണാൾഡോ ഒരു വിന്നർ ആണെന്നും എല്ലാ മത്സരങ്ങളും വിജയിച്ചേ തീരു എന്നു വാശിയുള്ള ആളാണെന്നും റാംസി കൂട്ടിച്ചേർത്തു.

Previous articleമൂന്ന് കൊല്ലം കൂടി ധോണി ഐ.പി.എൽ കളിക്കുമെന്ന് ലക്ഷ്മൺ
Next articleഐ.പി.എല്ലിന്റെ ഭാവി ഇപ്പോൾ പറയാനാവില്ലെന്ന് ബി.സി.സി.ഐ ട്രെഷറർ