റൊണാൾഡോയുടെ പെനാൾട്ടി തടയുമെന്ന് വെല്ലുവിളി, രണ്ട് പെനാൾട്ടി അടിച്ച് റൊണാൾഡോയുടെ മറുപടി

- Advertisement -

ഇന്നലെ സീരി എയിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ബൂട്ടുകൊണ്ട് മറുപടി നൽകിയത് ഫിയൊറെന്റീന കീപ്പർ ഡ്രാഗോസ്കിക്കായിരുന്നു. മത്സരത്തിനു മുമൊ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എതിരെ വെല്ലുവിളി നടത്തിയ ഫിയൊറെന്റീന കീപ്പർ റൊണാൾഡോയുടെ പെനാൾട്ടി തടുക്കാൻ തനിക്ക് അറിയാം എന്നായിരുന്നു പറഞ്ഞു. ക്രിസ്റ്റ്യാനോ പെനാൽറ്റി എടുക്കുക ആണെങ്കിൽ എങ്ങനെ തടയണം എന്ന് എനിക്ക് അറിയാം. താൻ റൊണാൾഡോയുടെ പെനാൾട്ടി ടെക്നിക്കുകൾ മനസ്സിലാക്കി വെച്ചിട്ടുണ്ട്. ഡ്രാഗോസ്കി മത്സരത്തിനു മുമ്പായി പറഞ്ഞു.

എന്നാൽ കളത്തിൽ എത്തിയപ്പോൾ ആ വെല്ലുവിളി ഏറ്റില്ല. യുവന്റസിന് ലഭിച്ചത് രണ്ട് പെനാൾട്ടികൾ. രണ്ട് പെനാൾട്ടികളും എടുത്തത് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഡ്രാഗോസ്കിക്ക് ഒരു ചാൻസും കൊടുക്കാതെ അളന്നു മുറിച്ച് രണ്ട് പെനാൾട്ടിയും റൊണാൾഡോ ലക്ഷ്യത്തിൽ എത്തിച്ചു. വെല്ലുവിളികൾ നടത്തിയ ഡ്രാഗോസ്കിക്ക് തലകുനിച്ച് നിൽക്കാൻ മാത്രം വിധി.

Advertisement