Site icon Fanport

റൊണാൾഡോ നാളെ പരിശീലനത്തിന് ഇറങ്ങും

ക്രിസ്റ്റ്യാനോ റൊണാൾഡോ നാളെ മുതൽ പരിശീലനത്തിന് ഇറങ്ങും. രണ്ടാഴ്ചയായ ക്വാരന്റൈനിൽ കഴിയുന്ന താരം കൊറോണ പരിശോധന പൂർത്തിയാക്കിയ ശേഷമാകും നാളെ പരിശീലനത്തിന് ഇറങ്ങുക‌. പോർച്ചുഗലിൽ നിന്ന് മെയ് ആദ്യ വാരം എത്തിയ റൊണാൾഡോയ്ക്ക് രണ്ടാഴ്ചത്തെ ക്വാർന്റൈൻ ആയിരുന്നു നിർദ്ദേശിച്ചിരുന്നത്. അത് പൂർത്തിയാക്കിയാണ് താരം പരിശീലന ഗ്രൗണ്ടിൽ മടങ്ങി എത്തുന്നത്.

യുവന്റസ് ടീം ഇന്ന് മുതൽ ഗ്രൂപ്പ് ആയി പരിശീലനം ആരംഭിക്കും. ഇതിന് ക്ലബിന് അനുമതി ലഭിച്ചിട്ടുണ്ട്. പരിശീലകൻ സാരിയും ഗ്രൗണ്ടിൽ ഉണ്ടാകും. എന്നാൽ ഡഗ്ലസ് കോസ്റ്റ, അലക്സ് സാൻട്രോ, റാബിയോ, ഹിഗ്വയിൻ, ചെസ്നി, ഖദീര, ഡാനിലോ എന്നിവർ ഒന്നും ഇനിയും പരിശീലനം പുനരാരംഭിച്ചിട്ടില്ല‌. വരും ദിവസങ്ങളിൽ ഇവരും പരിശീലനത്തിനെത്തും.

Exit mobile version