Site icon Fanport

യുവന്റസ് സ്‌പെഷൽ സ്നീക്കേഴ്‌സുമായി റൊണാൾഡോ

യുവന്റസ് സ്‌പെഷൽ സ്നീക്കേഴ്‌സ് പുറത്തിറക്കാൻ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയും നൈക്കും. റെക്കോർഡ് തുകയ്ക്കാണ് ക്രിസ്റ്റിയാനോ ലാ ലിഗ വിട്ട് ഇറ്റലിയിലേക്ക് കുടിയേറിയത്. ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിന്റെ ഒഫീഷ്യൽ കിറ്റ് പാർട്ട്ണർ അഡിഡാസ് ആണെങ്കിലും CR7 സ്‌പെഷൽ എഡിഷൻ പുറത്തിറക്കുന്നത് നൈക്കായിരിക്കും. നൈക്കുമായി റൊണാൾഡോയ്ക്ക് ആജീവനാന്ത കരാറുണ്ട്.

Cristiano Ronaldo Goes Sneaker Shopping With Complex

ബീജിങ്ങിൽ സ്നീക്കേഴ്സ് ഷോപ്പിംഗിനായി റൊണാൾഡോ പോകുന്ന വീഡിയോ യൂട്യൂബിൽ ലഭ്യമാണ്. അവിടെ വെച്ച് റെയർ പീസായ 2003 എയർ മാക്സ് 95 യുവന്റസ് സ്നീക്കേഴ്സ് പരിശോധിച്ചതിനു ശേഷമാണ് റൊണാൾഡോ നൈക്കുമായുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയും പ്രീ സീസൺ പരിശീലന മത്സരത്തിൽ ഗോളടിചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version