റൊണാൾഡോ ഇല്ലാതെ ഇറങ്ങിയിട്ടും ഗോൾ മഴയുമായി യുവന്റസ് വിജയം

ക്രിസ്റ്റ്യാനോ റൊണാൾഡോയും ഡിബാലയും ബെഞ്ചിൽ ഇരുന്ന മത്സരത്തിൽ യുവന്റസിന് തകർപ്പൻ വിജയം. സീരി എയിൽ ഉഡിനെസെയ്ക്ക് എതിരായ മത്സരത്തിലാണ് യുവന്റസ് അവരുടെ പ്രധാന താരങ്ങൾക്ക് ഒക്കെ വിശ്രമം നൽകിയത്‌. റൊണാൾഡോ, ഡിബാല എന്നിവർക്ക് പുറമെ ബൊണൂചി, കെല്ലിനി, മാൻസുകിച് എന്നിവരൊക്കെ ഇന്നലെ വിശ്രമത്തിലായിരുന്നു.

യുവനിരയുമായി ഇറങ്ങിയ യുവന്റസ് 4-1ന്റെ വിജയമാണ് സ്വന്തമാക്കിയത്. യുവതാരം മോയിസി കീനിന്റെ ഇരട്ട ഗോളുകളാണ് യുവന്റസിന്റെ വിജയത്തിൽ കരുത്തായത്‌. 11,39 മിനുട്ടുകളിൽ ആയിരുന്നു 19കാരനായ കീനിന്റെ ഗോളുകൾ. എമിറെ ചാനും, മാറ്റ്യുടിയുമാണ് മറ്റു സ്കോറേഴ്സ്. ഈ സീസണിൽ ആദ്യമായാണ് യുവന്റസ് മൂന്നിലധികം ഗോളുകൾ ഒരു മത്സരത്തിൽ നേടുന്നത്.

ഈ വിജയം യുവന്റസിനെ 75 പോയന്റ എത്തിച്ചു.

Exit mobile version