റൊണാൾഡോ ഇല്ലാ യുഗത്തിലെ ആദ്യ മത്സരത്തിൽ യുവന്റസിന് പരാജയം

20210829 021215

സീരി എയിൽ യുവന്റസിന് സീസണിലെ ആദ്യ പരാജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ട ശേഷമുള്ള ആദ്യ മത്സരത്തിന് ഇറങ്ങിയ യുവന്റസ് ഇന്ന് കുഞ്ഞന്മാരായ എമ്പോളിയോട് ആണ് പരാജയപ്പെട്ടത്. അതും യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചായിരുന്നു മത്സരം. ഇന്ന് മത്സരം പതിയെ തുടങ്ങിയ യുവന്റസ് പെട്ടെന്ന് തന്നെ ഒരു ഗോളിന് പിറകിൽ പോയി. 21ആം മിനുട്ടിൽ ഒരു ലൂസ് ബോൾ വലയിൽ എത്തിച്ച് മങ്കുസോ ആണ് എമ്പോളിക്ക് ലീഡ് നൽകിയത്.

റൊണാൾഡോ അഭാവത്തിൽ ഡിബാലയും കിയേസയും ആയിരുന്നു യുവന്റസ് അറ്റാക്ക് നയിച്ചിരുന്നത്. പക്ഷെ ഈ രണ്ട് താരങ്ങൾക്കും അധികം അവസരങ്ങൾ ലഭിച്ചില്ല. മൊറാട്ടയും കുളുസവേസ്കിയും ഒക്കെ യുവന്റസിനായി രണ്ടാം പകുതിയിൽ കളത്തിൽ എന്ന് ഇറങ്ങിയെങ്കിലും മാറ്റമൊന്നും ഉണ്ടായില്ല. പുതിയ സൈനിംഗ് ലോകടെല്ലിയും അലെഗ്രിയുടെ ടീമിനായി ഇറങ്ങി എങ്കിലും പരാജയം ഒഴിവാക്കാനായില്ല. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയിരുന്ന യുവന്റസിന് ഈ പരാജയം കൂടെ ലഭിച്ചത് വലിയ തിരിച്ചടിയാണ്. ഇനി അടുത്ത മത്സരത്തിൽ നാപോളിയെ ആണ് യുവന്റസ് നേരിടേണ്ടത്.

Previous articleഇമ്മൊബിലെ ഹാട്രിക്ക്, ലാസിയോക്ക് വമ്പൻ വിജയം
Next articleറയൽ മാഡ്രിഡ് വിജയ വഴിയിൽ തിരികെയെത്തി