അറ്റ്ലാന്റക്കെതിരെ യുവന്റസ് നിരയിൽ റൊണാൾഡോ ഇല്ല

20201223 061253
credit: Twitter
- Advertisement -

യുവന്റസിന്റെ അറ്റ്ലാന്റക്കെതിരായ സെരി എ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ലെന്ന് യുവന്റസ് പരിശീലകൻ ആന്ദ്രേ പിർലോ. പരിക്കിനെ തുടർന്നാണ് താരത്തെ ടീമിൽ ഉൾപെടുത്താതിരുന്നതെന്നും പിർലോ വെളിപ്പെടുത്തി. പരിശീലനം നടത്തുന്ന സമയത് താരത്തിന് പൂർണ്ണമായും ഫിറ്റ് ആണെന്ന് തോന്നിയില്ലെന്നും അതുകൊണ്ടാണ് അറ്റ്ലാന്റക്കെതിരായ മത്സരത്തിൽ താരത്തെ ഇറക്കാതിരിക്കുന്നതെന്നും പിർലോ പറഞ്ഞു.

നാളെയാണ് യുവന്റസും അറ്റ്ലാന്റയും തമില്ല സെരി എ മത്സരം. ബുധനാഴ്ച നടക്കുന്ന പാർമക്കെതിരായ മത്സരത്തിന് റൊണാൾഡോ ടീമിൽ തിരിച്ചെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പിർലോ പറഞ്ഞു. എന്നാൽ റൊണാൾഡോക്ക് പകരം അർജന്റീന താരം പൗളോ ഡിബാല ആദ്യ ഇലവനിൽ ഇറങ്ങുമെന്ന് പിർലോ പറഞ്ഞു. ജനുവരി 10 മുതൽ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ടീമിന് പുറത്താണ് ഡിബാല.

Advertisement