Site icon Fanport

റൊണാൾഡോ ഇന്ന് യുവന്റസിനായി ഇറങ്ങും

കൊറോണ മുക്തനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് യുവന്റസിനായി കളത്തിൽ ഇറങ്ങും. ഇന്ന് സീരി എയിൽ യുവന്റസ് സ്പെസിയയെ ആണ് നേരിടുന്നത്. ആ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ബെഞ്ചിൽ ഉണ്ടാകും എന്ന് യുവന്റസ് പരിശീലകൻ പിർലോ പറഞ്ഞു. റൊണാൾഡോ കഴിഞ്ഞ ദിവസമായിരുന്നു കൊറോണ നെഗറ്റീവ് ആയത്.

കൊറോണ കാരണം അവസാന രണ്ട് ആഴ്ചയായി ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കളിക്കാൻ ആയിരുന്നില്ല. ബാഴ്സലോണക്ക് എതിരായ മത്സരം അടക്കം റൊണാൾഡോക്ക് നഷ്ടമാവുകയും ചെയ്തിരുന്നു. റൊണാൾഡോയുടെ അഭാവത്തിൽ മത്സരങ്ങൾ വിജയിക്കാൻ കഷ്ടപ്പെട്ട യുവന്റസിന് റൊണാൾഡോയുടെ വരവ് വലിയ ആശ്വാസമാകും.

Exit mobile version