റൊണാൾഡോ തിങ്കളാഴ്ച യുവന്റസിൽ എത്തും

റെക്കോർഡ് ട്രാൻസ്ഫറിൽ യുവന്റസിൽ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബ് തിങ്കളാഴ്ച ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കും. മറ്റന്നാൾ ടൂറിനിൽ എത്തുന്ന ക്രിസ്റ്റ്യാനോ മെഡിക്കൽ പൂർത്തിയാക്കി ട്രാൻസ്ഫറിന്റെ നടപടികൾ ആദ്യം പൂർത്തിയാക്കും. പിന്നീട് ക്ലബ് പ്രസിഡന്റിനൊപ്പം തന്റെ യുവ്ന്റസിലെ ആദ്യ വാർത്താ സമ്മേളനവും താരം നടത്തും.

പ്രസ് റൂമിന് പകരം യുവന്റസിന്റെ ഹോം സ്റ്റേഡിയത്തിന് അകത്തുള്ള ഹാളിലായിരിക്കും പത്രസമ്മേളനം നടക്കുക. തുടർന്ന് സ്റ്റേഡിയത്തിൽ ആരാധകരെയും ക്രിസ്റ്റ്യാനോ അഭിസംബോധന ചെയ്യും. അതിനു ശേഷം ക്രിസ്റ്റ്യാനോ വെക്കേഷനായി ഇറ്റലി വിടും. അടുത്ത ആഴ്ചയെ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനൊപ്പം ചേരുകയുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version