റൊണാൾഡോ ഇല്ലെങ്കിലും വിജയവുമായി യുവന്റസ്

- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം നൽകി കൊണ്ട് ഇറങ്ങിയ യുവന്റസിന് ലീഗ് മത്സരത്തിൽ വിജയം. ഇന്ന് ഹോം ഗ്രൗണ്ടിൽ വെച്ച് ബ്രെഷയെ നേരിട്ട യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. അനായാസമായിരുന്നു ഇന്നത്തെ യുവന്റസിന്റെ വിജയം. ആദ്യ പകുതിയിൽ തന്നെ ബ്രെഷതാരം ചുവപ്പ് കണ്ട് പോയത് കൊണ്ട് യുവന്റസിന് കാര്യങ്ങൾ എളുപ്പമായി. 38ആം മിനുട്ടിൽ പോളോ ഡിബാലയാണ് യുവന്റസിന്റെ ആദ്യ ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ കൊഡ്രാഡോയിലൂടെ യുവന്റസ് തങ്ങളുടെ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. യുവന്റസ് ക്യാപ്റ്റൻ കെല്ലിനി ഇന്ന് സബ്ബായി ഇറങ്ങി ഫുട്ബോൾ കളത്തിലേക്ക് തിരികെ വരുന്നതും കാണാൻ കഴിഞ്ഞു. ആറു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കെല്ലിനി തിരികെയെത്തുന്നത്. ഈ വിജയത്തോടെ യുവന്റസ് 57 പോയന്റുമായി തൽക്കാലം ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി.

Advertisement