Site icon Fanport

റൊണാൾഡോയുടെ യുവന്റസ് അരങ്ങേറ്റം നാളെ തന്നെ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസ് അരങ്ങേറ്റം നാളെ ഉണ്ടാകുമെന്ന് യുവന്റസ് പരിശീലകൻ അലെഗ്രി ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞു. യുവന്റസിന്റെ പ്രീസീസൺ മത്സരങ്ങളിൽ പങ്കെടുക്കാതിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് യൂത്ത് ടീമുകളുമായി രണ്ട് സൗഹൃദ മത്സരങ്ങൾ കളിച്ചിരുന്നു. നാളെ ചീവോയുമായാണ് യുവന്റസിന്റെ ഈ സീസണിലെ ആദ്യ ലീഗ് മത്സരം.

ലീഗ് മത്സരത്തിൽ നാളെ റൊണാൾഡോ, ചെസ്നി, പാനിച്, കെല്ലിനി, കാൻസലോ, സാൻട്രോ എന്നിവർ എന്തായാലും സ്റ്റാർട്ട് ചെയ്യുമെന്ന് അലഗ്രി ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞു. റൊണാൾഡോ സാധാരണ കളിക്കാരൻ അല്ലാ എന്നും അത് അദ്ദേഹത്തിന്റെ കരിയർ തെളിയിച്ചതാണെന്നും അലെഗ്രി പറഞ്ഞു. റൊണാൾഡോ ഉള്ളതു കൊണ്ട് മാത്രം ടീം ജയിക്കും എന്ന തരത്തിൽ മൂല്യമുള്ള താരമാണ് റൊണാൾഡോ എന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version