Site icon Fanport

റൊണാൾഡോ ഇന്ന് ഇറ്റലിയിൽ എത്തും, 14 ദിവസം ക്വാർന്റൈനിൽ ഇരിക്കണം

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ഇറ്റലിയിൽ മടങ്ങി എത്തും. സീരി എയിലെ ക്ലബുകൾക്ക് മെയ് 18 മുതൽ പരിശീലനം നടത്താൻ സർക്കാർ അനുമതി നൽകിയതിനു പിന്നാലെയാണ് റൊണാൾഡോയുടെ മടക്കം. ഇന്ന് ഇറ്റലിയിൽ എത്തുന്ന റൊണാൾഡോ 14 ദിവസം ക്വാരന്റൈനിൽ കഴിയണം. അതിനു ശേഷം മാത്രമെ താരത്തിന് ക്ലബിനൊപ്പം ചേരാൻ ആവുകയുള്ളൂ.

നേരത്തെ സീരി എ റദ്ദാക്കിയപ്പോൾ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ റൊണാൾഡോ പോർച്ചുഗലിലേക്ക് പോയിരുന്നു. പിന്നീട് കൊറോണ വലിയ പ്രശ്നമായതോടെ പോർച്ചുഗലിൽ തന്നെ തുടരേണ്ടതായ സാഹചര്യം വന്നതോടെ റൊണാൾഡോയെ അവിടെ തന്നെ നിൽക്കുകയായിരുന്നു. റൊണാൾഡോ വരും എങ്കിലും ഹിഗ്വയിൻ ഇറ്റലിയിലേക്ക് മടങ്ങാൻ സാധ്യതയില്ല.

Exit mobile version